Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Jersey Day

Kollam

ല​ഹ​രിവി​രു​ദ്ധ സ​ന്ദേ​ശ​വു​മാ​യി ജെ​ഴ്സി ഡേ

ത​ങ്ക​ശേ​രി: ഓ​പ്പ​റേ​ഷ​ന്‍ തൂ​ഫാ​ന്‍ ല​ഹ​രി വി​രു​ദ്ധ മു​ന്നേ​റ്റ​ത്തി​ന് പി​ന്തു​ണ ന​ല്‍​കി ത​ങ്ക​ശേ​രി ഇ​ന്‍​ഫ​ന്‍റ് ജീ​സ​സ് ആം​ഗ്ലോ-​ഇ​ന്ത്യ​ന്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ ജെ​ഴ്സി ഡേ ​ആ​ച​രി​ച്ചു.

ല​ഹ​രിവി​രു​ദ്ധ സ​ന്ദേ​ശ​വു​മാ​യി ഫി​ഫ വേ​ള്‍​ഡ് ക​പ്പ് മ​ത്സ​ര​ങ്ങ​ളു​ടെ ആ​വേ​ശം ഉ​ള്‍​ക്കൊ​ണ്ട് വി​ദ്യാ​ര്‍​ഥി​ക​ള്‍ ത​ങ്ങ​ള്‍​ക്കി​ഷ്ട​പ്പെ​ട്ട ഫു​ട്‌​ബോ​ള്‍ ടീ​മു​ക​ളു​ടെ ജെ​ഴ്സി ധ​രി​ച്ചും ടീ ​ഷ​ര്‍​ട്ടു​ക​ളും ട്രാ​ക്ക് പാ​ന്റ്‌​സു​ക​ളും ധ​രി​ച്ചും ജെ​ഴ്സി ഡേ ​ആ​ച​രി​ച്ചു. ജെ​ഴ്‌​സി ഡേ​യു​ടെ ഉ​ദ്ഘാ​ട​നം കൊ​ല്ലം എ​ക്സൈ​സ് ജോ​യി​ന്‍റ് ക​മ്മീ​ഷ​ണ​ര്‍ വി. ​റോ​ബ​ര്‍​ട്ട് നി​ര്‍​വ​ഹി​ച്ചു. പ്രി​ന്‍​സി​പ്പ​ല്‍ ഫാ. ​ഡോ. സി​ല്‍​വി ആ​ന്‍റണി ജെ​ഴ്‌​സി ഡേ ​കി​ക്ക് ഓ​ഫ് ചെ​യ്തു. ലോ​കക​പ്പ് പ്ര​മു​ഖ ടീ​മു​ക​ളു​ടെ ചി​ത്ര​ങ്ങ​ളു​ള്ള ക്ലോ​ത്ത് റി​വീ​ലിം​ഗും വി​ക്കിം​ഗ് ക്ലാ​പ്പും ത​ത്സ​മ​യം ന​ട​ന്നു.

ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കു​ട്ടി​ക​ളും അ​ധ്യാ​പ​ക​രും ല​ഹ​രി​ക്കെ​തി​രെ റാ​ലി ന​ട​ത്തി. റാ​ലി എ​ക്സൈ​സ് ജോ​യി​ന്‍റ് ക​മ്മീ​ഷ​ണ​ര്‍ ഫ്‌​ളാ​ഗ് ഓ​ഫ് ചെ​യ്തു. പ​രി​പാ​ടി​ക​ള്‍​ക്കു വൈ​സ് പ്രി​ന്‍​സി​പ്പ​ല്‍ ഫാ. ​മ​നോ​ജ് ആ​ന്‍റണി നേ​തൃ​ത്വം ന​ല്‍​കി.

 

Latest News

Corehub Up